മരംമുറി കേസ്; വിവരാവകാശ രേഖ നല്‍കിയ ഉദ്യോഗസ്ഥക്ക് സ്ഥലം മാറ്റം

secrata

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു മു​ന്‍ റ​വ​ന്യു മ​ന്ത്രി​യു​ടെ പ​ങ്ക് ഉ​ള്‍​പ്പെ​ടു​ന്ന രേ​ഖ​ക​ള്‍ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ പ്ര​കാ​രം മ​റു​പ​ടി​യാ​യി ന​ല്‍​കി​യ റ​വ​ന്യു സെ​ക്ഷ​നി​ലെ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഒ.​ജി. ശാ​ലി​നി​യേ​യും സെ​ക്ര​ട്ടേ​റി​യ​റ്റി​നു പു​റ​ത്തേ​യ്ക്കു സ്ഥ​ലം മാ​റ്റി. ഉദ്യോഗസ്ഥയെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാസിക്കുകയും അവരുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കുകയും ചെയ്തതിന് പിന്നാലെയാണ് സ്ഥലംമാറ്റം.

റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറിയായിരുന്ന ഒ.ജി. ശാലിനിയെ പൊതുവിദ്യാഭാസ ഡയറക്‌ട്രേറ്റിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടറായാണ് മാറ്റിയിരിക്കുന്നത്. ഡെപ്യൂട്ടേഷനില്‍ ഒരു വര്‍ഷത്തേക്കാണ് സ്ഥലം മാറ്റം. 
 
ശാ​ലി​നി​ക്കു പ​ക​രം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഡ​യ​റ​ക്ട​റേ​റ്റി​ല്‍ നി​ന്നു മ​ട​ങ്ങി​യെ​ത്തു​ന്ന ആ​ര്‍.​ആ​ര്‍. ബി​ന്ദു​വി​നെ നി​യ​മി​ച്ച്‌ പൊ​കു​ഭ​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. വി​വ​രാ​വ​കാ​ശ പ്ര​കാ​രം മ​റു​പ​ടി ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ ശാ​ലി​നി​യോ​ടു ര​ണ്ടു​മാ​സ​ത്തെ ദീ​ര്‍​ഘ​കാ​ല അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.
 

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട രേഖകള്‍ കെ.പി.സി.സി സെക്രട്ടറി സി.ആര്‍.പ്രാണകുമാറിന് വിവരാവകാശ നിയമപ്രകാരം കൈമാറിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥയ്ക്കെതിരായ നീക്കങ്ങളെന്നാണ് സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം.