മുട്ടിൽ മരംമുറി; വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം

muttil case
 

ക​ൽ​പ്പ​റ്റ: മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സി​ൽ മു​ഖ്യ​പ്ര​തി​ക​ൾ​ക്ക് വ​നം​വ​കു​പ്പി​ന്‍റെ കേ​സി​ൽ ജാ​മ്യം. സുൽത്താൻ ബ​ത്തേ​രി ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് പ്ര​തി​ക​ളാ​യ വാ​ഴ​വ​റ്റ മൂ​ങ്ങ​നാ​നി​യി​ൽ റോ​ജി അ​ഗ​സ്റ്റി​ൻ, ആ​ന്‍റോ അ​ഗ​സ്റ്റി​ൻ, ജോ​സ്കു​ട്ടി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ​ക്കു ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

നേരത്തെ, ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലും പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ പട്ടയഭൂമിയിലെ മരം മുറിച്ചതിന് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി ജാമ്യം നിഷേധിച്ചതിനാൽ പ്രതികൾക്ക് ഉടൻ പുറത്തിറങ്ങാനാകില്ല

മാ​ന​ന്ത​വാ​ടി ജി​ല്ലാ ജ​യി​ലി​ൽ ക​ഴി​യു​ന്ന മൂ​വ​രെ​യും ജൂ​ലൈ 28നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തേ​സ​മ​യം ഇ​വ​രു​ടെ ഡ്രൈ​വ​ർ വി​നീ​ഷ്, നേ​ര​ത്തെ പി​ടി​യി​ലാ​യ മു​ട്ടി​ൽ സ്വ​ദേ​ശി അ​ബ്ദു​ൾ നാ​സ​ർ, അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ​ക്ക് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു.