മു​ട്ടി​ൽ മ​രം മു​റി കേ​സ്; അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് സ്ഥ​ലം മാ​റ്റം

muttil
 

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് മു​ട്ടി​ലി​ലെ അ​ന​ധി​കൃ​ത മ​രം മു​റി​ക്ക​ൽ ക​ണ്ടെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ന് സ്ഥ​ലം മാ​റ്റം. മേ​പ്പാ​ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം.​കെ. സ​മീ​റി​നെ​യാ​ണ് സ്ഥ​ലം മാ​റ്റി​യി​രി​ക്കു​ന്ന​ത്. വാ​ള​യാ​ർ ഫോ​റ​സ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്കാ​ണ് സ്ഥ​ലം മാ​റ്റം.

അ​തേ​സ​മ​യം മു​ട്ടി​ൽ മ​രം മു​റി​ക്ക​ൽ കേ​സി​ൽ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് വ​നം മ​ന്ത്രി എ കെ. ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ചു. മ​രം മു​റി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ വി​ഷ​യ​ങ്ങ​ളും അ​ന്വേ​ഷ​ണ പ​രി​ധി​യി​ലാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

എല്ലാ അന്വേഷണ റിപ്പോർട്ടുകളും പ്രത്യേക സംഘത്തിന് കൈമാറാൻ ഉത്തരവിട്ടിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം നടപടി തീരുമാനിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

നേരത്തെ, മുട്ടിൽ മരം മുറി കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി മന്ത്രി മരവിപ്പിച്ചിരുന്നു. വനം വകുപ്പ് മേധാവിയുടെ ഉത്തരവാണ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മരവിപ്പിച്ചത്. സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ ഇന്നലെ തീരുമാനമായിരുന്നു. കൂടുതൽ പരിശോധന ആവശ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.