മുട്ടിൽ മരം മുറിക്കൽ കേസ്; ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

muttil
 

തി​രു​വ​ന​ന്ത​പു​രം: മ​രം​മു​റി ​കേ​സി​ല്‍ വ​നം, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് എ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം. ഉ​ദ്യോ​ഗ​സ്ഥ​ര്‍ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കി​യോ​യെ​ന്നും പ്ര​തി​ക​ളെ സ​ഹാ​യി​ക്കാ​ൻ ഫ​യ​ലു​ക​ളി​ൽ അ​നു​കൂ​ല തീ​രു​മാ​നം എ​ഴു​തി​യോ​യെ​ന്നും പ​രി​ശോ​ധി​ക്കും.

നിലവില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവന്‍ എ.ഡി.ജി.പി ശ്രീജിത്തിന്റെ ശിപാര്‍ശയിലാണ് പ്രത്യേക ഉത്തരവിറക്കിയത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൂടി അടങ്ങിയ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. 

എന്നാല്‍ ഉദ്യോഗസ്ഥര്‍ മരംമുറിയില്‍ പ്രതികളെ സഹായിക്കാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയോ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയോ ചെയ്യണമെന്ന് അന്വേഷിക്കാന്‍ പ്രത്യേക ഉത്തരവ് വേണമെന്നായിരുന്നു ആവശ്യം.

നി​ല​വി​ൽ ര​ണ്ട് വ​നം ഉ​ദ്യോ​ഗ​സ്ഥ​രെ​യും ര​ണ്ട് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രെ​യു​മാ​ണ് ക്രൈം​ബ്രാ​ഞ്ച് പ്ര​തി ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.
 
അതേസമയം മുട്ടിൽ മരം മുറിക്കൽ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജികൾ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസുകളിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ജനങ്ങൾക്ക് തോന്നുകയാണെങ്കിൽ കോടതിയിൽ പരാതിപ്പെടാൻ അവസരമുണ്ടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.