നാര്‍ക്കോട്ടിക് ജിഹാദ് വിവാദം; സംഘപരിവാറിനെതിരെ കെ മുരളീധരൻ എംപി

 fdz

മലപ്പുറം: നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിൽ സംഘപരിവാറിനെതിരെ കെ മുരളീധരൻ എംപി. സംസ്ഥാനത്തെ രണ്ട് പ്രബല സമുദായത്തെ തമ്മിലടിപ്പിച്ച് അതിനിടയിൽ കയറാൻ സംഘപരിവാർ ശ്രമിക്കുകയാണെന്ന് മുരളീധരൻ ആരോപിച്ചു. 

"ലഹരി മാഫിയ കേരളത്തിൽ ഉണ്ട്.പക്ഷെ അത് ഒരു മതത്തിന്റെ പേരിൽ കെട്ടിവെക്കരുത്. പാലാ ബിഷപ്പിന്റെ ചില പ്രസ്താവനകളാണ് വിവാദമായത്. അദ്ദേഹത്തെ സംരക്ഷിക്കാൻ വിശ്വാസികൾ ഉണ്ട്. അതിന് സംഘ പരിവാർ വേണ്ടന്നും" മുരളീധരൻ കൂട്ടിച്ചേർത്തു.