വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്ക് തടസ്സം വരാത്ത വിധത്തില്‍ നവകേരള സദസിന് സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കാം; സര്‍ക്കുലര്‍ പുതുക്കി

google news
SCHOOL
 chungath new advt

തിരുവനന്തപുരം: നവകേരള സദസ്സിന് സ്‌കൂള്‍ ബസ്സുകള്‍ വിട്ടുനല്‍കാനുള്ള സര്‍ക്കുലര്‍ പുതുക്കി. വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്ക് തടസ്സം വരാത്ത നിലയില്‍ ബസ് നല്‍കാം എന്ന പുതിയ വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തിയാണ് സര്‍ക്കുലര്‍ പുതുക്കിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സര്‍ക്കുലര്‍ ഇറക്കിയത്. 

നവകേരള സദസ്സിനായി സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കുന്നത് കുട്ടികളെ ബാധിക്കുമെന്ന് ആരോപിച്ച്‌ കെ എസ് യു പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പുതുക്കിയത്.

മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സ് പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ ബസുകളും വിട്ടുനല്‍കണമെന്നായിരുന്നു നേരത്തെയിറക്കിയ സര്‍ക്കുലര്‍. സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ ബസുകള്‍ വിട്ടു നല്‍കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകര്‍ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. 

 അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു