ഇന്ത്യയിൽ മ​ങ്കി​പോ​ക്സ് സ്ഥി​രീ​ക​രി​ച്ച ര​ണ്ടാ​മ​ത്തെ രോ​ഗി​യും രോ​ഗ​മു​ക്ത​നാ​യി

monkey poxe
 

തി​രു​വ​ന​ന്ത​പു​രം: ഇന്ത്യയിൽ മ​ങ്കി​പോ​ക്സ് സ്ഥി​രീ​ക​രി​ച്ച ര​ണ്ടാ​മ​ത്തെ രോ​ഗി​യും രോ​ഗ​മു​ക്ത​നാ​യി. ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള 31കാ​ര​നാ​ണ് സു​ഖം​പ്രാ​പി​ച്ച​ത്. ഇ​യാ​ൾ ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി വി​ടും.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ല്ലാ സാ​മ്പി​ളു​ക​ളും നെ​ഗ​റ്റീ​വാ​യി. യു​വാ​വ് മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​ണ്.

ജൂ​ലൈ പ​തി​മൂ​ന്നാം തീ​യ​തി യു​എ​ഇ​യി​ല്‍ നി​ന്നും വ​ന്ന യു​വാ​വി​നെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ജൂ​ലൈ 16നാ​ണ് ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ദ്ദേ​ഹ​വു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളി​ലാ​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടി​ട്ടി​ല്ല.

സംസ്ഥാനത്തെ പകര്‍ച്ചപ്പനി ചികിത്സാ മാര്‍ഗരേഖ പുതുക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. പനി വന്നാല്‍ എലിപ്പനിയല്ലെന്ന് ആദ്യംതന്നെ ഉറപ്പ് വരുത്തണം. വെള്ളത്തിലിറങ്ങുന്ന എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം.
 
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് ജില്ലകളുടെ അവലോകനം നടത്തി. ക്യാമ്പുകളില്‍ കഴിയുന്ന പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. ക്യാമ്പുകളില്‍ കൊവിഡ് പ്രതിരോധം തുടരണം. മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ സജ്ജമാണെന്നും രോഗികള്‍ കൂടുതല്‍ എത്തുകയാണെങ്കില്‍ അതനുസരിച്ച് കിടക്കകള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.