നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ്; ആറ് പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ നിർദേശം

nedumkandam

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പ്രതികളായ ആറ്  പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ നിർദേശം. പോലീസ് മേധാവിക്കാണ് ഇത് സംബന്ധിച്ച് സർക്കാർ നിർദേശം നൽകിയത്. ആറ്  പോലീസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനും മറ്റ് അഞ്ചു പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.

കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ഡോക്ടർമാർക്ക് എതിരെ അച്ചടക്കനടപടി സ്വീകരിക്കും. രാജകുമാറിന്റെ കുടുംബത്തിനും ഇരകൾക്കുമായി 45  ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ജുഡീഷ്യൽ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.