നെല്ലിപ്പുഴ ഹിൽവ്യൂ ഹോട്ടലിൽ തീപിടുത്തം; രണ്ട് മരണം

fire
പാലക്കാട്‌: മണ്ണാർക്കാട് നെല്ലിപ്പുഴ ഹിൽ വ്യൂ ഹോട്ടലിൽ തീപിടുത്തം. രണ്ട് പേർ മരിച്ചു. കോട്ടയ്ക്കൽ സ്വദേശികളായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്.

നാല് നിലകളുള്ള ഹോട്ടലിന്റെ താഴത്തെ നിലയിലാണ് തീപടർന്നത്. ഹോട്ടലിൽ ഉണ്ടായിരുന്ന ആളുകൾ തീപടർന്നപ്പോൾ ഓടി രക്ഷപ്പെട്ടു. മരണപ്പെട്ട രണ്ടുപേർ മുകളിലത്തെ നിലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അബോധാവസ്ഥയിലുള്ള ഇരുവരെയും പൊള്ളലിലേറ്റത്തിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

തീപിടുത്തമുണ്ടായി മൂന്ന് മണിക്കൂറിന് ശേഷമാണ് തീയണയ്ക്കാൻ സാധിച്ചത്. പെരിന്തൽമണ്ണയിൽ നിന്നും മണ്ണാർക്കാട് നിന്നുമെത്തിയ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിലാണ് തീയണച്ചത്.