സംസ്ഥാനത്ത് 6 ജില്ലകളിൽ പുതിയ ഡിസിസി പ്രസിഡന്റുമാർ ഇന്ന് ചുമതലയേൽക്കും

swe

തിരുവനന്തപുരം: സംസ്ഥാനത്ത് 6 ജില്ലകളിൽ പുതിയ ഡിസിസി പ്രസിഡന്റുമാർ ഇന്ന് ചുമതലയേൽക്കും.കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് പുതിയ അധ്യക്ഷന്മാർ ഇന്ന് ചുമതല ഏൽക്കുന്നത്.കൊല്ലത്തെ പി രാജേന്ദ്രപ്രസാദും പത്തനംതിട്ടയിൽ സതീഷ് കൊച്ചുപറമ്പിലുമാണ് ഡിസിസി പ്രസിഡന്റുമാരായി ചുമതലയേൽക്കുക. ഇടുക്കിയിൽ സി പി മാത്യു നിലവിലെ പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി കല്ലാറിൽ നിന്നാണ് അധ്യക്ഷ പദവി ഏറ്റെടുക്കും.

പാലക്കാട് രാവിലെ 10 മണിക്ക് എ തങ്കപ്പൻ ഡിസിസി അധ്യക്ഷനായി സ്ഥാനമേൽക്കും. എ വി ഗോപിനാഥിനെ മറികടന്നാണ് എ തങ്കപ്പൻ പാലക്കാട് ജില്ലയിലെ കോൺഗ്രസിന്റെ അമരത്ത് എത്തിയത്. കോട്ടയം ഡിസിസി പ്രസിഡന്റായി നാട്ടകം സുരേഷ് ഇന്ന് ചുമതലയേൽക്കും.