കോവിഡ് മരണങ്ങള്‍ നിര്‍ണയിക്കുന്ന രീതിയില്‍ മാറ്റം വരുത്തുന്നു; മാനദണ്ഡ മാറ്റം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ്

covid

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂലം മരിക്കുന്നവരുടെ സംഖ്യ നിശ്ചയിക്കുന്ന രീതിക്ക് മാറ്റം വരുന്നു. ഇനി മുതല്‍ ജില്ലാ തലങ്ങളില്‍ മരണം സ്ഥിരീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിപക്ഷ വിമര്‍ശനത്തെത്തുടര്‍ന്നാണ് പുതിയ തീരുമാനം. സംസ്ഥാന സമിതി മരണം സ്ഥിരീകരിക്കുന്നതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യമാണിത്. പോസ്റ്റ് കൊവിഡ് പ്രശ്നങ്ങളാൽ മരിക്കുന്നവര്‍ക്ക് സർക്കാരിന്‍റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഇത് സഹായകമാവും. നിലവിൽ സംസ്ഥാനതലത്തിൽ സ്ഥിരീകരിക്കുന്ന കൊവിഡ് മരണങ്ങൾ ജില്ലാ തലത്തിലാക്കുന്നത് പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും സ്വാഗതം ചെയ്യുന്നതായി സതീശൻ അറിയിച്ചു.