ന്യൂഡൽഹി: പുതിയ കെപിസിസി പ്രസിഡന്റിനെ ഉടൻ പ്രഖ്യാപിക്കും. രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപനമുണ്ടാകുമെന്ന് ഹൈകമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. അന്തിമ പരിഗണനയിൽ കെ സുധാകരൻ മാത്രമെന്ന് വിവരം. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ നൽകിയ റിപ്പോർട്ടിൽ സുധാകരനാണ് മുൻതൂക്കം. കൊടിക്കുന്നിൽ സുരേഷിന്റെ പേര് ഉയർന്നെങ്കിലും ഗ്രൂപ്പ് പിന്തുണ കിട്ടിയില്ല.
നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രൻ രാജി വച്ച് സാഹചര്യത്തിലാണ് പകരക്കാരനെ തീരുമാനിക്കുന്നത്. സംസ്ഥാനത്തെ പാർട്ടി നേതാക്കളുമായി ആശയവിനിമയം നടത്തി യോഗ്യർ ആയവരുടെ പട്ടിക തയ്യാറാക്കാനായിരുന്നു താരിഖ് അൻവറിന് ലഭിച്ച നിർദേശം.
Comments