സംസ്ഥാനത്ത് പുതിയ ലോക്ക്ഡൌണ്‍ ഇളവുകള്‍; മലപ്പുറം ജില്ലയ്ക്ക് ബാധകമല്ല

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2721 കേസുകള്‍; മാസ്ക് ധരിക്കാത്തത് 8264 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ലോക്ക്ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. അതി തീവ്ര രോഗ വ്യാപനം മുൻനിർത്തി കൂടുതൽ കൂടുത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള മലപ്പുറം ജില്ലയ്ക്ക് ഇളവുകള്‍ ബാധകമല്ല.


ഇളവുകള്‍ 

1. ചകിരി ഉപയോഗിച്ചുള്ള കയർ നിർമാണത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങൾ കേടു കൂടാതെ സൂക്ഷിക്കാൻ അവ ആഴ്ചയിൽ രണ്ടു ദിവസം ഉപയോഗിക്കാനുള്ള അനുമതി (ചൊവ്വ, ശനി ദിവസങ്ങൾ
)

2. വുമണ്‍ ഹൈജീന്‍ സാധനങ്ങൾ വില്പന സ്ഥലങ്ങളിൽ എത്തിക്കുന്നതിനുള്ള വാഹനങ്ങൾക്ക് അനുമതി 

3. കണ്ണടകൾ വില്പനയും അറ്റകുറ്റപ്പണികളും നടത്തുന്ന കടകൾ (ചൊവ്വ, ശനി ദിവസങ്ങൾ)

4. ശ്രവണ സഹായ ഉപകരണങ്ങൾ വിൽക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്ന കടകള്‍ (ചൊവ്വ, ശനി ദിവസങ്ങൾ)

5. കൃത്രിമ കാലുകൾ വില്പനയും അറ്റകുറ്റപണികൾ നടത്തുകയും ചെയ്യുന്ന കടകൾ (ചൊവ്വ, ശനി വിവസങ്ങൾ

6. ഗ്യാസ് സ്റ്റവ് അറ്റകുറ്റപണികൾ നടത്തുന്ന കടകൾ (ചൊവ്വ, ശനി ദിവസങ്ങൾ ) 

7. മൊബൈൽ ഫോണും കംപ്യൂട്ടറും അറ്റകുറ്റപ്പണികൾ നടത്തുന്ന കടകൾ (ചൊവ്വ, ശനി ദിവസങ്ങൾ

)