ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ അതിതീവ്രമഴയ്‌ക്ക് സാധ്യത

rain
 


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച​വ​രെ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ക​യും അ​റ​ബി​ക​ട​ലി​ൽ ച​ക്ര​വാ​ത ചു​ഴി നി​ല​നി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കോ​ഴി​ക്കോ​ടു​വ​രെ ശ​ക്ത​മാ​യ മ​ഴ പെ​യ്യും.

മ​ഴ​യ്ക്കൊ​പ്പം കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ട്. വ്യാഴാഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച​വ​രെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

24 മ​ണി​ക്കൂ​റി​ൽ ആ​റു​മു​ത​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ മ​ഴ​യാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്. മ​ല​യോ​ര ജി​ല്ല​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച​തി​നാ​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടി​നു തു​ല്യ​മാ​യ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പു​ണ്ട്.