അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ന​വ​ജാ​ത ശി​ശു​മ​ര​ണം

baby
 

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ വീ​ണ്ടും ന​വ​ജാ​ത ശി​ശു​മ​ര​ണം. ഷോ​ള​യൂ​ർ തൂ​വ ഊ​രി​ലെ വ​ള്ളി-​രാ​ജേ​ന്ദ്ര​ൻ ദ​മ്പ​തി​ക​ളു​ടെ ഒ​ന്ന​ര​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഒരാഴ്ചയിലധികം ന്യുമോണിയ ബാധിച്ച് കിടപ്പിലായിരുന്നു കുഞ്ഞ്.

അ​ട്ട​പ്പാ​ടി​യി​ൽ ഈ ​ആ​ഴ്ച ഇ​ത് ര​ണ്ടാ​മ​ത്തെ ന​വ​ജാ​ത ശി​ശു​മ​ര​ണ​മാ​ണ്. രണ്ട് ദിവസം മുമ്പ് അട്ടപ്പാടിയില്‍ ഒരു കുട്ടി കൂടെ മരണപ്പെട്ടിരുന്നു. അരിവാൾ രോഗം ബാധിച്ച് കിടപ്പിലായിരുന്ന കുട്ടിയുടെ അമ്മയും കഴിഞ്ഞ ദിവസം മരണപ്പെട്ടു. 

അട്ടപ്പാടിയില്‍ ഈ ​വ​ർ​ഷം ഇ​തു​വ​രെ ഒ​ൻ​പ​ത് ന​വ​ജാ​ത ശി​ശു​ക്ക​ളാ​ണ് മ​രി​ച്ച​ത്.