എറണാകുളത്ത് നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

baby

കൊച്ചി: എറണാകുളത്ത് നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എറണാകുളം തിരുവാണിയൂരിലാണ് സംഭവം. അമ്മയാണ്  കൊലപാതകത്തിന് പിന്നില്ലെന്ന് പോലീസ് പറഞ്ഞു. നാല്  കുട്ടികളുടെ അമ്മയാണ് യുവതി. വീടിന് സമീപത്തെ പാറമടയിൽ ഇവർ കുഞ്ഞിനെ കല്ലുകെട്ടി താഴ്ത്തി.

പ്രതിയായ യുവതിക്കെതിരെ ഐപിസി 317 വകുപ്പ് പ്രകാരം കേസ് എടുത്തു. അതേ  സമയം യുവതിയെ കസ്റ്റഡിയിൽ എടുത്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയുള്ളു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.