അട്ടപ്പാടിയിൽ നവജാതശിശു മരിച്ചു
Fri, 17 Feb 2023

അഗളി: അട്ടപ്പാടിയിൽ നവജാതശിശു മരിച്ചു. ഷോളയൂർ മൂലഗംഗൽ ഊരിലെ പൊന്നമ്മ - ശക്തിവേൽ ദന്പതികളുടെ കുട്ടിയാണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ ആനക്കട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. മാസം തികയാതെ ജനിച്ച കുട്ടി ഗർഭാവസ്ഥയിൽ തന്നെ മരിച്ച നിലയിലായിരുന്നു. ഉയർന്ന രക്ത സമ്മർദത്തെത്തുടർന്ന് ആണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.