ഒൻപതാംക്ലാസുകാരന്റെ ഓൺലൈൻ കളി; നഷ്ടമായത് സഹോദരിയുടെ വിവാഹത്തിനുള്ള നാലുലക്ഷം

R

തൃശ്ശൂർ: ഒൻപതാംക്ലാസുകാരന്റെ ഓൺലൈൻ കളിഭ്രമം കളഞ്ഞത് സഹോദരിയുടെ വിവാഹത്തിനായി വീട്ടുകാർ സൂക്ഷിച്ച നാലു ലക്ഷം രൂപ.പണം മുഴുവന്‍ നഷ്ടപ്പെട്ടത് മാതാപിതാക്കള്‍ അറിയുന്നത് വിവാഹം ഉറപ്പിച്ചതിനു ശേഷമാണ്.വിവാഹം അടുത്തപ്പോൾ തുക പിൻവലിക്കാൻ ബാങ്കിൽ ചെന്നപ്പോഴാണ്  സത്യാവസ്ഥ മനസ്സിലാകുന്നത്. പണം ആരൊക്കെയാണ് പിൻവലിക്കുന്നതെന്ന് പോലീസ് പരിശോധിച്ചപ്പോൾ പല അക്കൗണ്ടുകളിലേക്കാണ് തുക കൈമാറിയതെന്ന് കണ്ടെത്തി.

പഠിക്കാൻ മിടുക്കനായ വിദ്യാർഥിക്ക് വീട്ടുകാർ ഒരു മൊബൈൽഫോൺ വാങ്ങിനൽകിയിരുന്നു. ഇതിൽ ഉപയോഗിച്ചിരുന്നത് അമ്മയുടെ പേരിലുള്ള സിംകാർഡാണ്. ഈ നമ്പർതന്നെയാണ് ബാങ്ക് അക്കൗണ്ടിലും നൽകിയിരുന്നത്.ബാങ്കിൽനിന്നുള്ള മെസ്സേജുകൾ വിദ്യാർഥിയുടെ തന്നെ ഫോണിലേക്കാണ് വന്നത് എന്നതിനാൽ മറ്റാരും ഇതറിഞ്ഞില്ല. ഇങ്ങനെ തുകമുഴുവൻ ചോർന്നുപോയി.