കോഴിക്കോട്: നിപ സമ്പർക്ക പട്ടികയിലെ 15 പേരുടെ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി. കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ നടത്തിയ പരിശോധനാ ഫലമാണ് പുറത്തു വന്നത്.ഇതോടെ പരിശോധന ഫലം നെഗറ്റീവായവരുടെ എണ്ണം 61 ആയി ഉയർന്നു. കൂടുതൽ പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. നിപ പ്രാഥമിക സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട 36 പേരുടെ പരിശോധനഫലം കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു.
നിപ സമ്പർക്ക പട്ടികയിൽ നിലവിൽ 265 പേരാണുള്ളത്. ഇതിൽ 62 പേർ കോഴിക്കോട് മെഡിക്കൽ കോളജിലാണ് നിരീക്ഷണത്തിലുള്ളത്. മറ്റ് ജില്ലകളിൽ 47 പേർ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു.
Comments