നിപ പ്രതിരോധം; ക്വാറന്‍റൈനില്‍ പോകേണ്ടവരുടെ പട്ടികയില്‍ തിരുത്തുമായി ആരോഗ്യ വകുപ്പ്

കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി ക്വാറന്‍റൈനില്‍ പോകേണ്ടവരില്‍ തിരുത്തുമായി ആരോഗ്യ വകുപ്പ്. നേരത്തെ പുറത്തുവിട്ട സ്ഥലങ്ങളാണ് തിരുത്തിയത്.
ക്വാറന്‍റൈനില്‍ പോകേണ്ടവർ
വടകര പഴയ ബസ് സ്റ്റാൻഡ് ന് സമീപമുള്ള എടോടി ജുമാ മസ്ജിദിൽ സെപ്റ്റംബർ 8 ന് ഉച്ചക്ക് 12.30 മുതൽ 1.30 വരെ സന്ദർശിച്ചവർ.
വടകര ജില്ലാ ആശുപത്രി അത്യാഹിത വിഭാഗം സെപ്റ്റംബർ 10 രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ സന്ദർച്ചവർ.
കോഴിക്കോട് , മലാപറമ്പ് റിലയൻസ് സ്മാർട് പോയിൻ്റ് സെപ്റ്റംബർ 10 രാത്രി 09.30 മുതൽ 10 മണി വരെ സന്ദർശിച്ചവർ .
ക്വാറന്‍റൈനില്‍ ഇരിക്കാനും, നിപ കൺട്രോൾ സെല്ലിൽ ഫോൺ വിളിച്ച് അറിയിക്കാനാണ് ആരോഗ്യ വകുപ്പ് നിർദേശം നല്‍കിയിരിക്കുന്നത്.
പ്രസ്തുത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചവര്‍ സ്വയം ക്വാറന്റൈനില്‍ പോകാനും നിപ കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് അറിയിക്കാനുമാണ് കലക്ടര്‍ നിര്‍ദേശിച്ചത്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 0495 2383100 101, 0495 2384100 101, 0495 2386100.
അതേസമയം, ഹൈ റിസ്കിൽ പെട്ട 42 സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. കുറച്ചു ഫലം കൂടി വരാനുണ്ട്. പുതിയ ആക്ടീവ് കേസുകളൊന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വെന്റിലേറ്ററിൽ ചികിത്സയിലുള്ള ഒൻപതു വയസ്സുകാരനടക്കം നാലുപേരുടേയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം