സംസ്ഥാനത്ത് നി​പ്പ ഭീ​തി​യൊ​ഴി​യു​ന്നു; ഏഴ് സാമ്പിളുകൾ കൂടി നെഗറ്റീവ്

nipa
 


കോ​ഴി​ക്കോ​ട്: നി​പ്പ ഭീ​തി​യി​ൽ ആ​ശ്വാ​സം പ​ക​ർ​ന്ന് കൂ​ടു​ത​ൽ പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ. ഇ​ന്ന് ഏ​ഴ് പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം കൂ​ടി നെ​ഗ​റ്റീ​വാ​യി. ഇ​തോ​ടെ മ​രി​ച്ച​കു​ട്ടി​യു​മാ​യി സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന 68 പേ​രും നെ​ഗ​റ്റീ​വാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് പ​റ​ഞ്ഞു.

274 പേ​രാ​ണു സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​ത്. ഇതിൽ 149 പേർ ആരോഗ്യപ്രവർത്തകരാണ്. ഇ​തി​ൽ ഏ​ഴ് പേ​ർ​ക്ക് പ​നി​ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. എ​ന്നാ​ല്‍ മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളി​ല്ല. ഇ​വ​രു​ടെ സാ​മ്പിളു​ക​ൾ പ​രി​ശോ​ധി​ക്കും. കേ​ന്ദ്ര​സം​ഘം പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

നിലവിൽ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത് ഏഴ് പേരാണ്. ഇതിൽ ആർക്കും തീവ്ര രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. അസ്വാഭാവിക മരണങ്ങളോ പനിയോ പ്രദേശത്തുണ്ടായിട്ടില്ലെന്നത് നല്ല സൂചനയാണെന്നും അവർ കൂട്ടിച്ചേർത്തു.

നി​പ്പാ ഭീ​തി കു​റ​ഞ്ഞെ​ങ്കി​ലും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ തു​ട​ർ​ന്നും ശ​ക്തി​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഏ​ഴു മു​ത​ല്‍ 14 ദി​വ​സ​മാ​ണ് വൈ​റ​സി​ന്‍റെ ഇ​ന്‍​കു​ബേ​ഷ​ന്‍ പി​രീ​ഡ് എ​ന്നാ​ണ് ക​ണ​ക്ക്. ഓ​ഗ​സ്റ്റ് 29നാ​ണ് മ​രി​ച്ച കു​ട്ടി ആ​ദ്യ​മാ​യി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​ത് എ​ന്ന​തി​നാ​ല്‍ ര​ണ്ടാ​ഴ്ച കൂ​ടി ജാ​ഗ്ര​ത പു​ല​ര്‍​ത്തും.

പ്രദേശത്ത് നടത്തിയ വീടുകൾ കേന്ദ്രീകരിച്ചുള്ള സർവേയിൽ അസ്വാഭാവിക മരണം ഒന്നും കണ്ടെത്താനായില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പ്രദേശത്ത് 89 പേർക്ക് പനിയുടെ ലക്ഷണങ്ങൾ ഉണ്ട്. 2 മൊബൈൽ ടീം സ്ഥലത്ത് പരിശോധന നടത്തും. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കണ്ടെയ്ൻമെൻ്റ് സോൺ ആക്കി അടച്ചിടുന്നത് കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശം അനുസരിച്ചാണെന്നും ആരോഗ്യമന്ത്രി പറയുന്നു.