കോഴിക്കോട് ജില്ലയിൽ നിപ ആശങ്ക അകലുന്നു; 49 ഫലങ്ങൾ കൂടി നെഗറ്റീവ്

google news
NIPHA

കോഴിക്കോട്:  ജില്ലയിൽ നിപ ആശങ്ക അകലുന്നു. 49 ഫലങ്ങൾ കൂടി നെഗറ്റീവ്. പുതിയ പോസിറ്റീവ് കേസൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ഹൈ റിസ്ക് ലിസ്റ്റിലുള്ള 2 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. അവസാന രോഗിയുമായി സമ്പർക്കം പുലർത്തിയവർക്കാണ് രോഗലക്ഷണങ്ങൾ.

chungath new

രോഗലക്ഷണങ്ങൾ കണ്ടെത്തിയ ആരോഗ്യപ്രവർത്തകരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വവ്വാലുകളിൽ നിന്നും ശേഖരിച്ച 14 സാമ്പിളുകളും നെഗറ്റീവാണ്. ഇവ വീണ്ടും പരിശോധിക്കും. ഇന്നലെ പുറത്തുവന്ന 71 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. രോഗ ബാധയെത്തുടർന്ന് ആദ്യം കണ്ടൈൻമെന്‍റ് സോൺ പ്രഖ്യാപിച്ച വടകര താലൂക്കിലെ 9 പഞ്ചായത്തുകളിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചു.

തമിഴ്നാട് നാമക്കലിൽ ഷവർമ്മ കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന പതിനാലുകാരിയ്ക്ക് ദാരുണാന്ത്യം;ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് അടപ്പിച്ച് അധികൃതർ

തിങ്കളാഴ്ച വൈകീട്ട് ആരോഗ്യ മന്ത്രി വീണാ ജോർജ് നിപ കൺട്രോൾ റൂമിലെ പ്രവർത്തനങ്ങൾ സാമൂഹ്യ മാധ്യമത്തിലൂടെ വിശദീകരിച്ചിരുന്നു. ആ​ദ്യ​രോ​ഗി​ക്ക് നി​പ ബാ​ധ​യേ​റ്റ​ത് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ നി​ന്നു​ത​ന്നെ​യെ​ന്ന് ക​ണ്ടെ​ത്ത​ൽ. നി​പ ബാ​ധി​ച്ച് മ​രി​ച്ച മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ ക​ള്ളാ​ട് സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​ത് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം