നിപ ഭീഷണി ഒഴിഞ്ഞിട്ടില്ല, ജാഗ്രത തുടരണം; രണ്ടാം തരംഗ സാധ്യത തള്ളിക്കളയാനാകില്ല: മുഖ്യമന്ത്രി

google news
pinarayi vijayan
 

തിരുവനന്തപുരം : കേരളത്തിൽ നിപ പ്രതിരോധത്തിനായി ഫലപ്രദമായ കാര്യങ്ങൾ ചെയ്ത് വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിപ ഭീഷണി ഒഴിഞ്ഞിട്ടില്ല. രണ്ടാം തരംഗ സാധ്യത തള്ളിക്കളയാനാവില്ല. മുഴുവൻ ആരോഗ്യ സംവിധാനവും ജാഗ്രത തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട്ടും കണ്ണൂർ വയനാട് മലപ്പുറം ജില്ലകളിലും ശാസ്ത്രീയ മുൻകരുതലുകളെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.


കൂടുതൽ പേരിലേക്ക് പടർന്നില്ല. വ്യാപനം തടയാൻ കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ സംവിധാനവും ജാഗ്രതയിൽ പ്രവർത്തിക്കുകയും തുടക്കത്തിൽ തന്നെ കണ്ടെത്താനായി എന്നതും ആശ്വാസം. നിപ ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കി, 19 ടീമുകളുടെ നിപ കോര്‍ കമ്മിറ്റിയുണ്ടാക്കി. കോള്‍ സെന്റര്‍ തുറന്ന് ആരോഗ്യവകുപ്പിന്റെ ദിശ സേവനവുമായി ബന്ധിപ്പിച്ചു. ആരോഗ്യമന്ത്രി നേരിട്ടാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 1286 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 276 പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ടവരാണ്. 122 പേര്‍ രോഗികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ്. 118 ആരോഗ്യപ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലും 994പേര്‍ നിരീക്ഷണത്തിലുമാണ്.

chungath ad

ആരോഗ്യവകുപ്പിനൊപ്പം പൊലീസിന്റെ പ്രത്യേക ശ്രദ്ധയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിക്കുന്നുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ ഇടയുണ്ട്. പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ആശങ്ക കണക്കിലെടുത്താണ് ഈ ടീം മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 1099 പേര്‍ക്ക് കൗണ്‍സിലിങ് നല്‍കി.

2018ല്‍ കോഴിക്കോടും 19ല്‍ എറണാകുളത്തും 21 ല്‍ വീണ്ടും കോഴിക്കോടുമാണ് നിപ ഉണ്ടായത്. നിലവില്‍ സംസ്ഥാനത്ത് നിപ രോഗനിര്‍ണയത്തിനുള്ള സജ്ജീകരണങ്ങള്‍ ഉണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലും ഈ ക്രമീകരണമുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലും ഈ സംവിധാനം ഉണ്ട്.
  

നിപ വൈറസ് ബാധ എന്തുകൊണ്ട് വീണ്ടും കോഴിക്കോട് എന്നതിന് വ്യക്തമായ ഉത്തരം ഐസിഎംആറും നൽകുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം സീറോ സർവൈലൻസ് പഠനം നടത്താൻ തീരുമാനിച്ചതായും അറിയിച്ചു. ഇക്കാര്യത്തിൽ വിശദമായ പ്രൊപ്പോസൽ തയ്യാറാക്കാൻ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. വവ്വാലുകളെ സംബന്ധിച്ച് ഐസിഎംആർ നടത്തിയ പഠനത്തിന്റെ വിവരങ്ങളും ലഭ്യമാകും. വവ്വാലിനെ പിടിക്കാതെ തന്നെ സാമ്പിൾ ശേഖരിച്ചുള്ള ഗവേഷണം തോന്നക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം