നിപ വൈറസ്: 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

x

തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതിൽ അഞ്ചെണ്ണം എൻ.ഐ.വി പുണെയിലും ബാക്കി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്.

ഇതോടെ 140 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത്​ നിപ നിയന്ത്രണവിധേയമെന്ന്​ കഴിഞ്ഞദിവസം ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.