നി​പ്പ വൈ​റ​സ്: ക​ർ​ഷ​ക​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്

nipa
 

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ്പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മൃ​ഗ​പ​രി​പാ​ല​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള ക​ർ​ഷ​ക​ർ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. ക​ർ​ഷ​ക​ർ ഫാ​മു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ൻ​പ് അ​ണു​നാ​ശി​നി ക​ല​ർ​ത്തി​യ വെ​ള്ള​ത്തി​ൽ കാ​ൽ​പാ​ദ​ങ്ങ​ൾ ക​ഴു​ക​ണം.

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​ന് മു​ൻ​പും ശേ​ഷ​വും കൈ​കാ​ലു​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്ക​ണം. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​മ്പോ​ള്‍ കൈ​യു​റ​യും മു​ഖാ​വ​ര​ണ​വും കാ​ലു​റ​ക​ളും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. മൃ​ഗ​ങ്ങ​ളെ ക​യ​റ്റു​ക​യും അ​വ​യ്ക്കു​ള്ള തീ​റ്റ​യും പു​ല്ലും കൊ​ണ്ടു​പോ​കു​ക​യും ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ അ​ണു​ന​ശീ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്ത​ണം.

വ​വ്വാ​ലു​ക​ൾ ഉ​പേ​ക്ഷി​ച്ച കാ​യ്ക​നി​ക​ള്‍ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്ക് ന​ൽ​ക​രു​ത്. വ​വ്വാ​ലു​ക​ളും മ​റ്റു പ​ക്ഷി​ക​ളും ഫാ​മു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് ത​ട​യ​ണ​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.