നിപ: ശബരിമല തീർഥാടകർക്ക് മാർഗനിർദേശം നൽകണമെന്ന് ഹൈക്കോടതി

google news
sabarimala
 

കൊച്ചി: നിപ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ശബരിമല തീർഥാടകർക്കായി ആവശ്യമെങ്കിൽ മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. കന്നിമാസ പൂജയ്ക്കായി മറ്റന്നാൾ നടതുറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നിർദേശം. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങളിൽ ദേവസ്വം കമ്മിഷണറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാനും ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് ഹൈക്കോടതി നിർദേശിച്ചു. ശബരിമലയിൽ തീർഥാടകരുടെ വെർച്വൽ ക്യൂ സംവിധാനത്തിൽ 34,860 ബുക്കിങ്ങുകളാണ് കന്നിമാസ പൂജകൾക്കായി ഉള്ളത്. 


അതേസമയം, വെള്ളിയാഴ്ച ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ നിപ ബാധിച്ചവരുടെ എണ്ണം നാലായി. ആദ്യ രോഗിയുമായി ആശുപത്രിയിൽ വെച്ച് സമ്പർക്കമുണ്ടായ ഫറോക്ക് ചെറുവണ്ണൂർ സ്വദേശിയായ 39 കാരനാണ് രോഗം സ്ഥിരികരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്തികരമാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നാല് മന്ത്രിമാരുടെ സാന്നിധ്യത്തിൽ കളക്ടേറ്റേറ്റിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചിട്ടുണ്ട്. 

Chungath new ad 3

ഇതിനിടെ നിപ്പ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട്ടെത്തിയ കേന്ദ്രസംഘം രോഗബാധിത മേഖലകളിൽ പരിശോധനകൾ തുടങ്ങി. കുറ്റ്യാടി കള്ളാട് മേഖലയിലാണ് പരിശോധന നടത്തുന്നത്. ആദ്യം രോഗം ബാധിച്ചു മരിച്ചതായി തിരിച്ചറിഞ്ഞ മുഹമ്മദിന്റെ വീട്, മുഹമ്മദിന്റെ തറവാട് വീട് എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തി. തുടർന്ന് വീടിന്റെ പിറകുവശത്തെ മരങ്ങൾ, പറമ്പിലെ മരങ്ങൾ എന്നിവ പരിശോധിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. മുഹമ്മദിന്റെ കൃഷിത്തോട്ടത്തിലും സംഘം സന്ദർശിച്ചു. കേന്ദ്രസംഘത്തിനൊപ്പം സംസ്ഥാന ആരോഗ്യവകുപ്പ് ജീവനക്കാരുമുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം