നിപ വൈറസ്: സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര സംഘം

google news
Nipah Virus Outbreak in Kozhikode
 

ന്യൂഡൽഹി: കോഴിക്കോട്ട് നിപ്പ വൈറസ് ബാധയെ പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. പുണെയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്-ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐസിഎംആർ-എൻഐവി) കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ.ഭാരതി പ്രവീൺ പവാറിന്റെ നേതൃത്വത്തിലാണ് പ്രതിരോധനടപടികൾ അവലോകനം ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും ആരോഗ്യമന്ത്രി ഡോ.മൻസൂഖ് മാണ്ഡവ്യയുടെ മാർഗനിർദേശത്തിലും കേന്ദ്രസർക്കാർ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അവലോകനം നടത്തിയ ശേഷം ഭാരതി പവാർ പറഞ്ഞു.

Chungath new ad 3

കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ മാർഗനിർദേശപ്രകാരം കേന്ദ്രത്തിൽനിന്നും ഐസിഎംആർ-എൻഐവിയിൽ നിന്നുമുള്ള ഉന്നതതല സംഘങ്ങൾ ബിഎസ്എൽ-3 ലബോറട്ടറികളുള്ള മൊബൈൽ യൂണിറ്റുകളുമായി ഇതിനകം കോഴിക്കോട്ടെത്തിയിട്ടുണ്ടെന്നും അവർ പരിശോധന നടത്തിവരികയാണെന്നും ഭാരതി പവാർ പറഞ്ഞു.

കോഴിക്കോട് മേഖലയിലെ രോഗബാധിത ഗ്രാമപഞ്ചായത്തുകളെ ക്വറന്റീൻ സോണുകളായി പ്രഖ്യാപിച്ചതായും മന്ത്രി അറിയിച്ചു. പകർച്ചവ്യാധിയെ നേരിടാനുള്ള പൊതുജനാരോഗ്യ നടപടികളിൽ സംസ്ഥാനത്തെ പിന്തുണയ്ക്കാൻ ഡോ. മാലാ ഛബ്രയുടെ നേതൃത്വത്തിലുള്ള മൾട്ടി ഡിസിപ്ലിനറി സംഘത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം