നിപ വൈറസ്; പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

vq

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങളുടെ ഭീതി അകറ്റാനും പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍,കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്ത രോഗഉറവിടം കണ്ടെത്താനുള്ള തീവ്രശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും സ്രവ പരിശോധനാ ഫലങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

രോഗം കൂടുതല്‍ വ്യാപിക്കാതെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പും സര്‍ക്കാരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭയപ്പെടേണ്ടതില്ല. അതേസമയം രോഗം സ്ഥിരീകരിച്ച പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് ഒരാഴ്ചയെങ്കിലും കര്‍ശനമായി ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം  അറിയിച്ചു.