നിപ വൈറസ്; ഉറവിടം കണ്ടെത്താൻ വവ്വാലുകളുടെ സ്രവ സാമ്പിൾ പരിശോധിക്കും

h

കോഴിക്കോട്: നിപ ഉറവിടം കണ്ടെത്താനുള്ള നടപടികൾ തുടങ്ങി. വവ്വാലുകളെ കണ്ടെത്തി സ്രവ സാമ്പിൾ ശേഖരിക്കാനായി മൃ​ഗ സംരക്ഷണ വകുപ്പ് ഉദ്യോ​ഗസ്ഥർ ചാത്തമം​ഗലം പാഴൂരിലെത്തി. സ്രവം സ്വീകരിച്ച് ഭോപ്പാലിലെ ലാബിലയച്ച് പരിശോധിക്കാനാണ് തീരുമാനം. 

വവ്വാലുകളിൽ നിന്നും പന്നികളിൽ നിന്നുമാണ് നിപ വൈറസ് ബാധ പകരുന്നത് എന്നതിനാൽ രോ​ഗം സ്ഥിരീകരിച്ച മേഖലയിൽ കാട്ടു പന്നികളുടെ സാന്നിധ്യമുണ്ടോയെന്നും പരിശോധിക്കും. ഇതിനായി വനം വകുപ്പിൻ്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്.