നിപ്പ വൈറസ്; നിരീക്ഷണത്തിലുള്ളവർക്ക് ഇന്ന് ട്രൂനാറ്റ് പരിശോധന

v

കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് അടിയന്തര ആക്ഷൻ പ്ലാൻ പ്രഖ്യാപിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 16 കമ്മറ്റികൾ രൂപീകരിച്ചു. പരിചയ സമ്പന്നരായ ആരോഗ്യപ്രവർത്തകരെ വരും ദിവസങ്ങളിൽ ഈ കമ്മറ്റികളിൽ ഉൾപ്പെടുത്തും. കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 188 പേരിൽ 136 പേർ ആരോഗ്യപ്രവർത്തകരാണ്. 

100 പേർ മെഡിക്കൽ കോളേജിലും 36 പേർ അവസാനം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലും ഉള്ളവരാണ്. മെഡിക്കൽ കോളേജിലെ പേ വാർഡ്, ഐസിയു എന്നിവ നിപ്പ രോഗലക്ഷണമുള്ളവർക്കായി നീക്കി വയ്‌ക്കും. സമ്പർക്കപ്പട്ടികയിൽ ഉള്ളവരെ കണ്ടെത്തി ഐസൊലേഷൻ കൃത്യമായി നടപ്പാക്കിയാൽ വ്യാപനമുണ്ടാകില്ലെന്നാണ് അധികൃതരുടെ പ്രതീക്ഷ.