ശശീന്ദ്രനെതിരെ കേസെടുക്കില്ല ; ക്രിമിനൽ കേസെടുക്കാവുന്ന വിഷയങ്ങള്‍ സംഭാഷണത്തിലില്ലെന്ന് പോലീസ്

zX

തിരുവനന്തപുരം: പീഡന പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന വിവാദത്തിൽ എൻസിപി നേതാവും വനം മന്ത്രിയുമായ എ കെ ശശീന്ദ്രനെതിരെ കേസെടുത്തേക്കില്ല.  ക്രിമിനൽ കേസെടുക്കാവുന്ന ഭീഷണി പോലുള്ള കാര്യങ്ങൾ പരാതിക്കാരിയുമായുള്ള മന്ത്രിയുടെ സംഭാഷണത്തിലില്ലെന്ന് പൊലീസ് വ്യക്തമാക്കി. 

ഫോ​ൺ വി​ളി​യി​ൽ ശ​ശീ​ന്ദ്ര​നെതിരെ കേ​സെ​ടു​ക്കാ​നാ​കു​മോ എ​ന്ന് പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി​യി​രു​ന്നു. പ​രാ​തി​ക്കാ​രി​യു​ടെ പി​താ​വു​മാ​യി ശ​ശീ​ന്ദ്ര​ൻ ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്.ഫോണ്‍ സംഭാഷണത്തിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്താൽ നിലനിൽക്കില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക നിയമോപദേശം.