ഒരു ഓർഡിനൻസിൽ ഒ​പ്പു​വ​ച്ച് ഗ​വ​ർ​ണ​ർ; വിവാദ ബില്ലുകളിൽ തീരുമാനമെടുത്തില്ല

google news
arif
 chungath new advt

തിരുവനന്തപുരം: സർക്കാർ സുപ്രിം കോടതിയെ സമീപിച്ചതിന് പിന്നാലെ ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ. ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലും രണ്ട് പി.എസ്.സി അംഗങ്ങളുടെ നിയമനവുമാണ് ഗവർണർ അംഗീകരിച്ചത്.

മറ്റു സംസ്ഥാനങ്ങളില്‍നിന്നുവരുന്ന കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയില്‍ മാലിന്യം കണ്ടെത്തുന്ന കേസുകളില്‍ സംസ്ഥാനസര്‍ക്കാരിന് പരിശോധനയ്ക്കും നടപടിക്കും പരിമിതികളുണ്ടായിരുന്നു. ഇത് മറികടക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഉ​ത്പാ​ദ​ക​ർ നി​യ​മ​പ​ര​മാ​യി പാ​ലി​ക്കേ​ണ്ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഇ​തി​ൽ പ​റ​യു​ന്നു​ണ്ട്. ഇ​തു ലം​ഘി​ക്കു​ന്ന​വ​ർ​ക്കു ത​ട​വും പി​ഴ​യും ശി​ക്ഷ​യും ല​ഭി​ക്കും.

പ്രിൻസി കുര്യാക്കോസ്, ബാലഭാസ്‌ക്കർ എന്നിവരുടെ നിയമനത്തിന് ആണ് അനുമതി. ബില്ലുകളിൽ ഒപ്പിടാത്തതിനെതിരെ സിജെഐയും രൂക്ഷവിമർശനം ഉയർത്തിയിരിന്നു. എന്നാൽ രണ്ട് അംഗങ്ങളുടെ നിയമന ശുപാർശ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. ഇ​നി നി​യ​മ​സ​ഭ പാ​സാ​ക്കി​യ 15 ബി​ല്ലു​ക​ൾ​ക്കും മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച ര​ണ്ട് ഓ​ർ​ഡി​ന​ൻ​സു​ക​ൾ​ക്കും ഗ​വ​ർ​ണ​റു​ടെ അം​ഗീ​കാ​രം ല​ഭി​ക്കാ​നു​ണ്ട്.

ബില്ലിൽ ഗവർണർമാർ ഒപ്പിടാത്തതിനെതിരെ കഴിഞ്ഞ ദിവസം സുപ്രിം കോടതി രൂക്ഷവിമർശനം ഉയർത്തിയിരിന്നു.

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു