മന്ത്രിസഭ പുനസംഘടനയെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല, മാധ്യമങ്ങള്‍ ഉണ്ടാക്കിയ അജണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിസഭ പുനസംഘടനയെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും എല്ലാം മാധ്യമങ്ങള്‍ ഉണ്ടാക്കിയ അജണ്ടയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഏതെങ്കിലും തീരുമാനം നേരത്തെ എടുത്തിട്ടുണ്ടെങ്കില്‍ അത് എൽഡിഎഫ് കൃത്യ സമയത്ത് ചര്‍ച്ച ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആർക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ അത് പാലിക്കും. ഒരു തീരുമാനം എടുത്താൽ നടപ്പാക്കാൻ കെൽപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോളാർ കേസിലെ ലൈംഗികാതിക്രമ ഗൂഢാലോചന എൽഡിഎഫിന്റെ പിടലിക്ക് ഇടേണ്ടന്നും, അത് യുഡിഎഫിലെ പടലപ്പിണക്കങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില സ്ഥാനങ്ങൾക്ക് വേണ്ടി സോളാർ ഗൂഢാലോചന ഉയർത്തിക്കൊണ്ട് വന്നത് കോൺഗ്രസ് ആണെന്ന് ചിലർ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു.
സോളാർ ആരോപണം ഉയർന്നുവന്നപ്പോൾ അന്നത്തെ പ്രതിപക്ഷം എന്ന നിലയിൽ ഞങ്ങൾ അത് ഉയർത്തി. സോളാർ കേസ് വീണ്ടും ചർച്ച ആയാൽ പ്രശ്നം ഉമ്മൻ ചാണ്ടിക്ക് ആണ്. ഗൂഢാലോചനാ ആരോപണത്തിൽ കേസ് എടുക്കണമോ വേണ്ടയോ എന്നതിൽ കോൺഗ്രസിൽ തന്നെ തർക്കമുണ്ട്. അവർ ആവശ്യപ്പെട്ടാൽ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം