"കോൺഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ല"; വി ഡി സതീശൻ

vd satheesan

തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  അനിൽകുമാര്‍ പാർട്ടി വിട്ടത് ധിക്കാരപരമായ മറുപടിയാണെന്നും സതീശൻ വ്യക്തമാക്കി.നാളെ താൻ പോയാലും കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്നാണ് വി ഡി സതീശൻ പറയുന്നത്. ഒരവസരത്തിൽ കരുണാകരൻ കോൺഗ്രസ് വിട്ട് പോയി. കരുണാകരൻ ഇല്ലാതെ തന്നെ കേരളത്തിലെ കോൺഗ്രസിനെ കൈപിടിച്ച് ഉയർത്താൻ നമുക്ക് കഴിഞ്ഞു. കരുണാകരനെ പോലെ വലിയവർ അല്ലല്ലോ ആരും. 

അർഹിക്കുന്നതിനേക്കാൾ കൂടുതൽ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അർഹിക്കാത്തവർക്ക് ഇനിയെങ്കിലും അംഗീകാരം കൊടുക്കരുതെന്നും ഇതൊരു പാഠമാണെന്നും സതീശൻ ആരോപിച്ചു.