കൂടുതല്‍ ഇളവുകളില്ല; സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാൻ തീരുമാനം

vds

തിരുവനന്തപുരം; സംസ്ഥാനത്ത്  വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും   . മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലെ തീരുമാനം. കേരളത്തിലെ ബക്രീദ് ഇളവുകൾക്കെതിരെ സുപ്രീംകോടതി ഉയര്‍ത്തിയ വിമർശനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. 

അതേസമയം ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​ രൂ​ക്ഷമായി  വി​മ​ർ​ശിച്ചു . സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച മൂ​ന്ന് ദി​വ​സ​ത്തെ ഇ​ള​വ് ഇ​ന്ന് അ​വ​സാ​നി​ക്കു​ന്ന​തി​നാ​ൽ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ന്നി​ല്ല. അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​ള​വ് റ​ദ്ദ് ചെ​യ്യു​മാ​യി​രു​ന്നു​വെ​ന്നും കോ​ട​തി സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.മ​നു​ഷ്യ​ന്‍റെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം കേ​ര​ളം നി​ഷേ​ധി​ക്ക​രു​തെ​ന്ന് കോ​ട​തി ഓ​ർ​മി​പ്പി​ച്ചു. തീ​വ്ര​വ്യാ​പ​ന മേ​ഖ​ല​യാ​യ ഡി ​കാ​റ്റ​ഗ​റി​യി​ൽ എ​ന്തി​ന് ഇ​ള​വ് ന​ൽ​കി​യെ​ന്നും ജീ​വ​നും ആ​രോ​ഗ്യ​വും സം​ര​ക്ഷി​ക്കാ​ത്ത സ്ഥി​തി ദ​യ​നീ​യ​മാ​ണെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു.