ആശ്വാസം... പുതിയ നിപ കേസുകളില്ല; സമ്പർക്കപ്പട്ടികയിൽ 1233 പേർ

google news
veena george
 

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒന്‍പതു വയസ്സുകാന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും വെന്റിലേറ്ററില്‍നിന്ന് മാറ്റിയതായും മന്ത്രി അറിയിച്ചു.

നിലവിൽ ഓക്സിജൻ സപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം കുട്ടിയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്ന് വാർത്ത പുറത്തുവന്നിരുന്നു. പ്രതീക്ഷ നിർഭരമാണ് കുട്ടിയുടെ സ്ഥിതി എന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. 1233 പേരാണ് ഇപ്പോൾ സമ്പർക്കപ്പട്ടികയിലുള്ളത്. 23 പേർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിട്ടുണ്ട്.  ഐ എം സി എച്ചിൽ 4 പേർ അഡ്മിറ്റാണ്. 36 വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു അയച്ചു. 24മണിക്കൂറും ലാബുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

CHUNGATHE

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു നിപ രോഗിയടക്കം 23 പേരാണ് നിലവിലുള്ളത്. നാലുപേര്‍ ഐ.എം.സി.എച്ചിലും ഐസൊലേഷനില്‍ കഴിയുന്നു. 1,233 പേര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. പുതുതായി 44 പേരും ഇതില്‍ ഉള്‍പ്പെട്ടു. കണ്‍ടെയ്ന്‍മെന്റ് സോണില്‍ 34167 വീടുകളില്‍ ഇതുവരെ സന്ദര്‍ശനം നടത്തിയതായും ആരോഗ്യമന്ത്രി അറിയിച്ചു. കേന്ദ്രസംഘത്തിന്റെ പരിശോധന തുടരുകയാണെന്നും രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള നീക്കം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു

നിപയുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി 36 വവ്വാലുകളുടെ മൂന്ന് സാമ്പിള്‍ വീതം എടുത്ത് പുണെ ലാബിലേക്കയച്ചു. വൈറസിന്റെ ജനിതക ഘടന പരിശോധിക്കും. പുതിയ മോണോ ക്ലോണല്‍ ആന്റിബോഡി എത്തിക്കും. രണ്ടാം തരംഗം ഉണ്ടായിട്ടില്ല. വൈറസിന്റെ ജീനോമിക് സീക്വന്‍സിങ് നടത്തി ഇത് ശാസ്ത്രീയമായി ഉറപ്പുവരുത്തും. നിപരോഗികള്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം