
കോഴിക്കോട്: സംസ്ഥാനത്ത് നിലവിൽ പുതിയ നിപ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അതേസമയം, അഞ്ച് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മന്ത്രി പറഞ്ഞു. നേരത്തെ മരിച്ചവരുമായി ബന്ധമുള്ളവരാണ് ഇവർ. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
രോഗം സ്ഥിരീകരിച്ച ആദ്യത്തെ ആളില്‍ നിന്ന് ഔട്ട്‌ബ്രേക്ക് ഉണ്ടായത്. അയച്ച സാമ്പിളുകളില്‍ നിന്ന് ഇന്നും നാളെയുമായി കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്തുവരാനുണ്ട്. നിപയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നിപ പ്രോട്ടോക്കോള്‍ അനുസരിച്ച് പോസിറ്റീവ് ആയവര്‍ക്ക് മരുന്ന് നല്‍കുന്നുണ്ട്. ആന്റിബോഡി ഇപ്പോള്‍ കൊടുക്കേണ്ടതില്ല. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് മന്ത്രി വ്യക്തമാക്കി.
നിലവില്‍ നാലുപേരാണ് നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്. മൂന്നുപേര്‍ സ്വകാര്യ ആശുപത്രികളിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആണ്.
അവസാനം രോഗം ബാധിച്ചയാളെ ചികിത്സിച്ച ആരോഗ്യ പ്രവർത്തകയ്ക്ക് ലക്ഷണങ്ങളുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ 1192 പേരുള്ളതായി കണ്ടെത്തി. നിലവിൽ സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമാണ്. ഇതുവരെ രണ്ടാം തരംഗം ഉണ്ടായിട്ടില്ല. കൂടുതൽ സാമ്പിളുകൾ പരിശോധിക്കുമ്പോളാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഈ ഘട്ടത്തിൽ രണ്ടാം തരംഗമുണ്ടായിട്ടില്ല എന്നത് നല്ല കാര്യമാണ്. ലക്ഷണങ്ങളുള്ള ചിലരുടെ പരിശോധനാ ഫലം ശനിയാഴ്ച രാത്രിയോടെ അറിയാം. 51 സാമ്പിളുകളുടെ ഫലമാണ് ഇനി വരാനുള്ളതെന്നും മന്ത്രി പറഞ്ഞു.
നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ബിൽ അടക്കേണ്ടതില്ലെന്നും ഇക്കാര്യം കുറ്റ്യാടി എംഎൽഎ കുടുംബത്തെ അറിയിച്ചതായും മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞു. നിപ വ്യാപനം സംബന്ധിച്ച് വാട്സാപ്പിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിച്ച ഒരാൾക്കെതിരെ കൂടി പോലീസ് കേസ് എടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നിപ വ്യാപനം സംബന്ധിച്ച് വാട്സാപ്പിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിച്ച ഒരാൾക്കെതിരെ കൂടി പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇതോടെ സമാനമായ കേസുകളിൽ പിടിയിലായവർ രണ്ടായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം