'കണ്ണൂരില്‍ പിള്ളമാരില്ല'; വിജേഷ് പിള്ളയെ അറിയില്ല, സ്വപ്നയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എംവി ഗോവിന്ദന്‍

swapna suresh mv govidan

ഇടുക്കി: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സ്വപ്ന സുരേഷ് പറഞ്ഞ വിജേഷ് പിള്ളയെ തനിക്കറിയില്ലെന്നും കണ്ണൂര്‍ ജില്ലയില്‍ പിള്ളമാരില്ലെന്നും എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

തിരക്കഥ മെനയുമ്പോള്‍ കുറെക്കൂടി വിശ്വാസയോഗ്യമായ വിധത്തില്‍ വേണം. ഇതിപ്പോള്‍ ആദ്യ ദിവസം തന്നെ പൊട്ടിപ്പോവുകയാണ്. സ്വപ്നയ്ക്കു തന്നെ നിശ്ചയമില്ല എന്താണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വപ്‌നയുടെ ആരോപണം മുഖവിലയ്ക്ക് പോലും എടുക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ആരോപണത്തിന് എതിരെ കേസ് കൊടുക്കുമെന്നും നിയമപരമായി കൈകാര്യം ചെയ്യുമെന്നും വ്യക്തമാക്കി.  മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള സ്ഥിരം ആരോപണങ്ങളാണ് ഇതെല്ലാം. രാഷ്ട്രീയപ്രേരിതമാണ്. സ്വപ്നയില്‍ നിന്നും കൂടുതല്‍ ഒന്നും പുറത്തു വരാനില്ലെന്നും അതും പറഞ്ഞുള്ള ഭീഷണി വേണ്ടെന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു.