പാലാ ബിഷപ്പിനെതിരെ കേസെടുക്കാൻ ആലോചനയില്ല: മുഖ്യമന്ത്രി

pinarayi.
 


തിരുവനന്തപുരം:  പാല ബിഷപ്പിന്റെ പ്രസ്താവനയിൽ കേസെടുക്കാൻ ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിഷപ്പിന്റെ വിശദീകരണങ്ങൾ വന്നിട്ടുണ്ട്. അതിൽ മതസ്പർധയുണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ല, തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് നൽകുക മാത്രമാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ ഇത്തരം കാര്യങ്ങളിൽ കൂടുതൽ പ്രകോപനപമരായി പോകാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എ​ന്നാ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. നാ​ടി​ന്‍റെ മ​ത​നി​ര​പേ​ക്ഷ​ത നി​ല​നി​ൽ​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ലെ മ​ഹാ​ഭൂ​രി​പ​ക്ഷ​വും അ​തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്ക​രു​ത്. അ​ഭി​ചാ​ര​പ്ര​വ​ർ​ത്തി​യി​ലൂ​ടെ വ​ശീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ​റ​യു​ന്ന​ത് പ​ഴ​യ​കാ​ല​ത്തെ രീ​തി​യാ​ണ്. അ​തൊ​ന്നും ഇ​പ്പോ നാ​ട്ടി​ൽ ചെ​ല​വാ​കി​ല്ല.‌‌‌‌ ഏ​ത് വി​ഷ​യ​വും പ​ര​സ്പ​രം ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കാ​വു​ന്ന​താ​ണ്. ച​ർ​ച്ച​യു​ടെ സാ​ധ്യ​ത ആ​രാ​യേ​ണ്ട​തു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

യ​ഥാ​ർ​ഥ മാ​ഫി​യ ല​ഹ​രി​മാ​ഫി​യ​യാ​ണ്. ലോ​ക​ത്ത് ത​ന്നെ ചി​ല സ​ർ​ക്കാ​രു​ക​ളേ​ക്കാ​ളും ശ​ക്ത​മാ​ണ് ല​ഹ​രി​മാ​ഫി​യ. മാ​ഫി​യ​യെ മാ​ഫി​യാ​യി​ട്ടാ​ണ് കാ​ണേ​ണ്ട​ത്. അ​തി​ന് മ​ത ചി​ഹ്നം ന​ൽ​കാ​ൻ പാ​ടി​ല്ല. അ​താ​ണ് അ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ണേ​ണ്ട കാര്യമില്ല.

ഈ സമൂഹത്തിൽ വർഗീയ ചിന്തയോടെ നീങ്ങുന്ന വൻകിട ശക്തികൾ ദുർബലമായി വരികയാണ്. അവർക്ക് ആരെയെങ്കിലും ചാരാൻ ഒരൽപം ഇടകിട്ടുമോ എന്ന് നോക്കി നടക്കുകയാണ്. അതെല്ലാവരും മനസ്സിലാക്കാണം എന്ന് മാത്രമേ ഇപ്പോൾ എനിക്ക് പറയാനുള്ളൂ. ഇരുവിഭാഗത്തേയും ഒന്നിച്ചിരുത്തിയുള്ള ചർച്ചയുടെ സാധ്യത സർക്കാർ പരിശോധിക്കും.

മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രചാരണം നടത്തുന്നവരെ കർശനമായി നേരിടും. ഒരു സമുദായം എന്ന നിലയ്ക്ക് ആ സമുദായത്തിലെ മുഴുവൻ അംഗങ്ങളുടെ കാര്യങ്ങൾ ആ സമുദായം ആലോചിക്കും. ഇതൊക്കെ സാധരണ ഗതിയിൽ ഒരു തെറ്റല്ല. ബന്ധപ്പെട്ട വിഭാഗങ്ങളുടെ മുന്നിൽ ആരാണോ സംസാരിക്കുന്നത് അവർ ഒരഭ്യർത്ഥന നടത്തും. സ്വന്തം സമുദായത്തെ ആരെങ്കിലും അഭിസംബോധന ചെയ്യുന്നതിൽ ആരും തെറ്റ് കാണുന്നില്ല. എന്നാൽ അത്തരം സന്ദർഭത്തിൽ ഇതരെ മതത്തെ അവഹേളിക്കുന്ന രീതി പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.