'ക്ഷേത്ര ഭരണസമിതിയില്‍ രാഷ്ട്രീയക്കാര്‍ വേണ്ട'; ഹൈക്കോടതി

kochi kerala highcourt

 കൊച്ചി : ക്ഷേത്ര ഭരണ സമിതികളില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നതിന് വിലക്കുമായി ഹൈക്കോടതി. മലബാര്‍ ദേവസ്വത്തിന് കീഴിലുള്ള കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയില്‍ സിപിഎം പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തിയതിന് എതിരായ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

പുക്കോട്ട് കാളിക്കാവ് പാരമ്പര്യേതര ട്രസ്റ്റി നിയമനത്തില്‍ മലബാര്‍ ദേവസ്വം ബോഡിന്റെ വ്യവസ്ഥകളും ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി കണ്ടെത്തി. കാളികാവ് ക്ഷേത്ര ഭരണ സമിതി അംഗങ്ങളായി സിപിഎം, ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളായ അശോക് കുമാര്‍, രതീഷ്, പങ്കജാക്ഷന്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി വ്യക്തമാക്കി. ക്ഷേത്രങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരായി സജീവ രാഷ്ടീയ പാര്‍ട്ടി ഭാരവാഹികളെ നിയമിക്കരുതെന്ന്  വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. അതേസമയം, ഡിവൈഎഫ് ഐ രാഷ്ടീയ സംഘടനയല്ലെന്ന എതിര്‍കക്ഷികളുടെ വാദവും കോടതി തളളി.