കോൺഗ്രസിൽ പ്രവർത്തിക്കാൻ സ്ഥാനം വേണ്ട; വാര്‍ത്ത നല്‍കി അപമാനിക്കരുതെന്ന് രമേശ് ചെന്നിത്തല

ramesh chennithala
തിരുവനന്തപുരം: കോൺഗ്രസിൽ പ്രവർത്തിക്കാൻ സ്ഥാനം വേണ്ടെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ ഒരു സ്ഥാനവും വേണ്ടെന്നും പ്രവര്‍ത്തിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും ചെന്നിത്തല പറഞ്ഞു. എ.ഐ.സി.സിയില്‍ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ല. സ്ഥാനം ചോദിച്ചിട്ടുമില്ല തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല. സ്ഥാനം കിട്ടാന്‍ പോകുന്നുവെന്ന വാര്‍ത്ത നല്‍കി അപമാനിക്കരുത്. 

കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രശ്നങ്ങളില്ലെന്നും ചെന്നിത്തല പറഞ്ഞു. എഐസിസി പുന:സംഘടനയിൽ രമേശ് ചെന്നിത്തലയെ തഴഞ്ഞെന്ന് വാർത്തകളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ കയ്യാങ്കളി കേസില്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.