കനത്ത മഴ; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണമില്ല

sabarimala
 

പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ശബരിമല നിറപുത്തരിക്ക് തീർത്ഥാടകർക്ക് നിയന്ത്രണമില്ല. തീർത്ഥാടകർക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ നോക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

നിലവിൽ തീർത്ഥാടകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിലെ മഴയുടെ സാഹചര്യമനുസരിച്ച നിയന്ത്രണങ്ങളുടെ കാര്യം ജില്ല ഭരണകൂടം തീരുമാനിക്കും.