ക്രിമിനല്‍ കേസുകള്‍ അല്ലാത്തവ പിന്‍വലിക്കും: മുഖ്യമന്ത്രി

pinarayi
തിരുവനന്തപുരം: പൗരത്വപ്രതിഷേധങ്ങളിലെയും ശബരിമല സ്ത്രീപ്രവേശന പ്രതിഷേധങ്ങളിലെയും  കേസുകൾ സർക്കാർ പിൻവലിക്കാത്തതിനെതിരെ പ്രതിപക്ഷം. സർക്കാരിന് താല്പര്യമുള്ള മറ്റു അയ്യായിരത്തിലേറെ കേസുകൾ സർക്കാർ പിൻവലിച്ചെന്ന് വി ഡി സതീശൻ ആരോപിച്ചു. കേസുകൾ പിൻവലിക്കുമെന്നും കോടതിയുടെ അനുമതി വേണ്ടതിനാൽ സർക്കാരിന് പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞു.  

ശബരിമല സ്ത്രീപ്രവേശനകാലത്തെയും പൗരത്വസമരകാലത്തെയും ക്രമിനൽ കേസ് അല്ലാത്തവ പിൻവലിക്കുമെന്ന് മന്ത്രിസഭാ തീരുമാനം നടപ്പായില്ലെന്ന് സബ്മിഷനിലൂടെയാണ് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയത്. സ്ത്രീപ്രവേശന പ്രതിഷേധത്തിലെ  2636 കേസുകളിൽ ഒന്നും പോലും പിൻവലിച്ചിട്ടില്ലെന്ന്  വി ഡി സതീശൻ പറഞ്ഞു. 

കേസുകളുടെ സ്വഭാവം പരിശോധിക്കാൻ പോലീസ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും കേസുകൾ പിൻവലിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൗരത്വ സമരങ്ങളിലെ 836 കേസുകളിൽ 13 കേസ്  മാത്രമേ പിൻവലിച്ചുള്ളൂവെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.