തൃശൂര്‍ മാത്രമല്ല, അഞ്ചുവർഷത്തേക്ക് കേരളവും ബിജെപിക്ക് തരണമെന്ന് സുരേഷ് ഗോപി, 'മാറ്റമുണ്ടായില്ലെങ്കിൽ അടിച്ചു പുറത്താക്കിക്കൊള്ളൂ
Nov 12, 2023, 22:46 IST
തൃശൂർ: അഞ്ചുവര്‍ഷത്തേക്ക് ബി.ജെ.പിക്ക് കേരളത്തിലും തൃശൂരിലും അവസരം നൽകാൻ അഭ്യർഥിച്ച് നടനും മുൻ എം.പിയുമായ സുരേഷ്ഗോപി. തൃശൂരിൽ ‘എസ്.ജി കോഫീ ടൈം’ പേരിൽ സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടിയിലായിരുന്നു അഭ്യർഥന.
ഓട്ടോറിക്ഷ ഡ്രൈവർമാർക്കൊപ്പമായിരുന്നു പരിപാടി. രാഷ്ട്രീയം പറയുന്നില്ലെന്നും എന്നാൽ, പലരും കുത്തിക്കുത്തി ചോദിക്കുന്നത് കൊണ്ട് താൻ പറയാൻ നിർബന്ധിതനായതാണെന്നും സുരേഷ്ഗോപി പറഞ്ഞു.
കേന്ദ്രത്തില്‍ അധികാരമുള്ളപ്പോള്‍തന്നെ കേരളത്തിലും അധികാരം ലഭിക്കണം. മാറ്റം കാണിച്ചുതരാം. ജനങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കിൽ അടിച്ച് പുറത്താക്കിക്കൊള്ളൂവെന്നും സുരേഷ്ഗോപി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു