കെപിസിസി ഭാരവാഹി പട്ടിക സമര്‍പ്പിക്കാനായില്ല; കെ. സു​ധാ​ക​ര​ൻ ഡ​ൽ​ഹി​യി​ൽ നി​ന്ന് മ​ട​ങ്ങി

k sudhakaran
 

ന്യൂ​ഡ​ല്‍​ഹി: കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രു​ടെ​യും പ​ട്ടി​ക സ​മ​ര്‍​പ്പി​ക്കാ​നാ​കാ​തെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ ഡ​ൽ​ഹി​യി​ൽ നി​ന്ന് മ​ട​ങ്ങി. പ​ട്ടി​ക​യി​ൽ മ​തി​യാ​യ വ​നി​താ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കാ​ത്ത​തി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡി​ന് അ​തൃ​പ്തി​യു​ണ്ടാ​യി​രു​ന്നു. എഐസിസി മുന്നോട്ട് വെച്ച പേരുകളിലാണ് തർക്കമെന്നാണ് സൂചന. കെ സി വേണുഗോപാൽ മുന്നോട്ട് വച്ച പേരുകളോട് നേതൃത്വം എതിർപ്പ് അറിയിച്ചു.

വി.​എം. സു​ധീ​ര​ന്‍, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എം.​എം. ഹ​സ​ന്‍ എ​ന്നി​വ​രു​മാ​യി കൂ​ടി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷം മ​തി 51 അം​ഗ കെ​പി​സി​സി ഭാ​ര​വാ​ഹി പ്ര​ഖ്യാ​പ​ന​മെ​ന്നാ​ണ് എ​ഐ​സി​സി നി​ര്‍​ദേ​ശം. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍ നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു മ​ട​ങ്ങി​യി​രു​ന്നു.

ഡി​സി​സി അ​ധ്യ​ക്ഷ​ന്മാ​രു​ടെ പ​ട്ടി​ക പോ​ലെ പി​സി​സി പ്ര​സി​ഡ​ന്‍റും പ്ര​തി​പ​ക്ഷ നേ​താ​വും കെ.​സി വേ​ണു​ഗോ​പാ​ലും ചേ​ര്‍​ന്ന് ഏ​ക​പ​ക്ഷീ​യ​മാ​യാ​ണു പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക ത​യാ​റാ​ക്കി​യ​തെ​ന്നാ​ണു മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ പ​രാ​തി. ഉ​മ്മ​ന്‍ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രു​ടെ അ​തൃ​പ്തി​ക്കു പി​ന്നാ​ലെ സു​ധീ​ര​ന്‍, മു​ല്ല​പ്പ​ള്ളി, ഹ​സ​ന്‍ എ​ന്നി​വ​രും പ​ര​സ്യ​മാ​യ അ​തൃ​പ്തി പ്ര​ക​ട​മാ​ക്കി​യി​രു​ന്നു.

പട്ടിക സംബന്ധിച്ച് മുതിർന്ന നേതാക്കളുമായുള്ള ചർച്ചകള്‍ പൂർത്തിയായെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്നലെ പറഞ്ഞത്. എന്നാൽ പട്ടികയിൽ കൂടിയാലോചന നടന്നിട്ടില്ലെന്നാണ് മുല്ലപ്പള്ളിയും വി എം സുധീരനും പറയുന്നത്.  

ഡിസിസി പട്ടികയിലെ വിമർശനങ്ങള്‍ കണക്കിലെടുത്ത് ഗ്രൂപ്പുകളെ കൂടി വിശ്വാസത്തിലെടുത്തായിരുന്നു ഇത്തവണ ഭാരവാഹി പട്ടികയിലെ ചർച്ചകളെന്നാണ് വ്യക്തമാകുന്നത്. ശിവദാസൻ നായർ,  വി എസ് ശിവകുമാർ കുമാർ, വി പി സജീന്ദ്രൻ, വിടി ബൽറാം, ശബരീനാഥൻ തുടങ്ങിയവർ ഭാരവാഹികളാകും .പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന എവി ഗോപിനാഥിനെയും പട്ടികയില്‍ ഉള്‍പ്പെടുത്താനിടയുണ്ട്.

വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാൻ നിലവിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. പത്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ എന്നിവര്‍ ഭാരവാഹികളായേക്കും. സുമ ബാലകൃഷ്ണൻ, ജ്യോതി വിജയകുമാർ തുടങ്ങിയ പേരുകളും പരിഗണനയിലുണ്ടായിരുന്നു.