ഒ​മി​ക്രോ​ൺ വ്യാ​പ​നം; അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

veena george
തിരുവനന്തപുരം; സംസ്ഥാനത്ത് ഒ​മി​ക്രോ​ൺ വ്യാ​പിക്കുന്ന പശ്ചാത്തലത്തിൽ   അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഒ​രാ​ഴ്ച​യ്ക്കി​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ളി​ൽ 100 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. 20 മു​ത​ൽ 40 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള​വ​രി​ലാ​ണ് രോ​ഗ​ബാ​ധ കൂ​ടു​ത​ൽ. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും രോ​ഗ​ബാ​ധി​ത​രാ​കു​ന്നു. അ​തി​നാ​ൽ‌ നി​ശ്ച​യ​മാ​യും എ​ല്ലാ​യി​ട​ത്തും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​ണം. പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ഇ​ത് ബാ​ധ​ക​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നി​ല​വി​ൽ ഡെ​ൽ​റ്റ മൂ​ല​മാ​ണ് സം​സ്ഥാ​ന​ത്തെ കോ​വി​ഡ് കേ​സു​ക​ൾ‌ വ​ർ​ധി​ക്കു​ന്ന​ത്. ഒ​മി​ക്രോ​ൺ ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ഒ​മി​ക്രോ​ൺ വ്യാ​പ​നം ആ​രം​ഭി​ച്ചാ​ൽ ഡെ​ൽ​റ്റ​യെ​ക്കാ​ൾ മൂ​ന്നി​ര​ട്ടി പ്ര​ഹ​ര​ശേ​ഷി​യി​ലാ​കും വ്യാ​പി​ക്കു​ക. ഒ​മി​ക്രോ​ൺ വ്യാ​പ​നം വൈ​കി​പ്പി​ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.