ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധഭീഷണി

mayukha johny

തിരുവനന്തപുരം: സുഹൃത്തിനെ ബലാത്സംഗത്തിനിരയാക്കിയെന്ന ആരോപണവുമുന്നയിച്ച ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധഭീഷണി. കേസുമായി മുന്നോട്ടു പോയാൽ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നാണ് ഊമക്കത്ത്. സുഹൃത്തിനുണ്ടായ അനുഭവം മയൂഖ ജോണിക്കും ഉണ്ടാകും എന്ന തരത്തിലെ പരാമർശം അടക്കം കത്തിലുണ്ട്.

പ്രതിയുടെ അറസ്റ്റ് നടന്നിട്ടില്ലെന്നും കാര്യക്ഷമമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മയൂഖ ജോണിയും കുടുംബവും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് വധഭീഷണി എത്തിയത്.

മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. ലോക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരയും മയൂഖയുടെ സുഹൃത്തുമായ യുവതിയും സംശയം പ്രകടിപ്പിച്ചിരുന്നു. 

വാർത്താ സമ്മേളനം നടത്തിയാണ് പീ​ഡ​ന​ത്തി​നി​ര​യാ​യ സു​ഹൃ​ത്തി​ന്​ നീ​തി ല​ഭി​ച്ചി​ല്ലെ​ന്ന് മയൂഖ ജോണി വെ​ളി​പ്പെ​ടു​ത്ത​ിയത്. 2016 ജൂ​ലൈ ഒ​മ്പ​തി​നാ​ണ് ചാ​ല​ക്കു​ടി സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് അ​യ​ൽ​പ​ക്ക​ത്തെ വി​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന​യാ​ൾ വീ​ട്ടി​ൽ ക​യ​റി മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യും ന​ഗ്​​ന​വി​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്​​തു. അ​വി​വാ​ഹി​ത​യാ​യ​തി​നാ​ൽ മാ​ന​ഹാ​നി ഭ​യ​ന്ന് അ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​ല്ല. എ​ന്നാ​ൽ, അ​യാ​ൾ ന​ഗ്​​ന​വി​ഡി​യോ കാ​ണി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലും ഫോ​ണി​ലൂ​ടെ ശ​ല്യ​വും തു​ട​ർ​ന്നു. 

2018ൽ ​പെ​ൺ​കു​ട്ടി വി​വാ​ഹി​ത​യാ​യ ശേ​ഷ​വും ഇ​താ​യി​രു​ന്നു അ​വ​സ്ഥ. തു​ട​ക്ക​ത്തി​ൽ പി​ന്തു​ണ ന​ൽ​കി​യി​രു​ന്ന പൊ​ലീ​സ് പി​ന്നീ​ട് ഇ​ര​യെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യെ​ന്നാണ്​ മ​യൂ​ഖ പ​റ​ഞ്ഞത്. പ്ര​തി​യെ പൊലീസ് ഇതുവരെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടി​ല്ല. ഇതിനിടെയാണ് ഇപ്പോൾ വധഭീഷണി ഉണ്ടായിരിക്കുന്നത്.