സുരേഷ് ഗോപിക്ക് എതിരായ പരാതിയില്‍ കഴമ്പില്ലെന്ന വിലയിരുത്തൽ; ഇനി നോട്ടീസ് അയയ്ക്കില്ല; കുറ്റപത്രം ബുധനാഴ്ച സമര്‍പ്പിക്കും

google news
suresh gopi

chungath new advt

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് എതിരായ പരാതിയില്‍ കഴമ്പില്ലെന്ന വിലയിരുത്തലില്‍ പൊലീസ്. ചുമത്തിയ 354 എ വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്ന് പ്രഥമ ദൃഷ്ട്യ കണ്ടെത്തിയെന്നും അതിനാല്‍ സുരേഷ് ഗോപിക്കെതിരെ ഇനി നോട്ടീസ് അയക്കില്ലെന്നുമാണ് പൊലീസിന്റെ തീരുമാനം.

കേസുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ഇന്നലെ നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. രണ്ടു മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം നോട്ടിസ് നൽകി വിട്ടയയ്ക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ വീണ്ടും ഹാജരാകണമെന്നായിരുന്നു നോട്ടിസ്. എന്നാൽ, കേസിൽ കഴമ്പില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ് അയയ്ക്കുന്നില്ലെന്ന തീരുമാനം.

read also...വെ​യ​ർ​ഹൗ​സ് ബോം​ബി​ട്ട് ത​ക​ർ​ത്തു; സൈ​നി​ക ടാ​ങ്കു​ക​ള​ട​ക്കം ആ​​ശു​പ​ത്രി വ​ള​പ്പി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി; ​ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ

ഇന്നലെ 11.55 നാണ് സുരേഷ്‌ ഗോപി സഹോദരൻ സുഭാഷ് ഗോപിക്കും കുടുംബാംഗങ്ങൾക്കുമൊപ്പം നടക്കാവിലെത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ, കോർകമ്മിറ്റി അംഗം കെ.പി.ശ്രീശൻ തുടങ്ങിയ മുതിർന്ന ബിജെപി നേതാക്കളും സുരേഷ് ഗോപിക്കൊപ്പം എത്തിയിരുന്നു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു