150 കിലോ മാനിറച്ചിയുമായി ഒരാള്‍ പിടിയില്‍; നാലു പേര്‍ ഓടി രക്ഷപ്പെട്ടു

deer

പാലക്കാട്: അട്ടപ്പാടി വയലൂരില്‍ 150 കിലോ മാനിറച്ചിയുമായി ഒരാള്‍ വനം വകുപ്പിന്റെ പിടിയിലായി. കള്ളമല സ്വദേശി റെജിയാണ് പിടിയിലായത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന നാലുപേര്‍ ഓടി രക്ഷപ്പെട്ടു. 

വനം വകുപ്പ് പെട്രോളിങ്ങ് നടത്തുന്നതിനിടെ കാട്ടില്‍ നിന്ന് വെടിയൊച്ച കേള്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ചംഗ സംഘത്തെ കണ്ടെത്തിയത്.