സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച്‌ ഒരു മരണം

dengue

മലപ്പുറം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച്‌​​ ആദിവാസി വയോധിക മരിച്ചു. മണ്ണാര്‍മല ചീനിക്കപ്പാറ ആദിവാസി കോളനിയിലെ മുതിര്‍ന്ന അംഗം മാതിയാണ്​ (75) മരിച്ചത്.

അവശനിലയിലായതിനെ തുടര്‍ന്ന്​ കഴിഞ്ഞ വെള്ളിയാഴ്​ച ഇവരെ വാര്‍ഡ്​ മെംബര്‍, ആശ വര്‍ക്കര്‍, പ്രാഥമികാരോഗ്യ കേ​ന്ദ്രം ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയിലെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

ഇവിടെ ചികിത്സയിലിരിക്കെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്​ ചൊവ്വാഴ്​ച മഞ്ചേരി മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി ചികിത്സ തുടര്‍ന്നെങ്കിലും നില വഷളായി. വ്യാഴാഴ്​ച ഉച്ചക്ക്​ 12ഓടെ മരിക്കുകയായിരുന്നു.